Wednesday, May 4, 2011

പള്ളിപ്പെരുന്നാളും പാഴ്സനേജ് കൂദാശയും


വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പാഴ്സനേജ് കൂദാശയും
മെയ് 6, 7 (വെള്ളി , ശനി) തീയതികളീല്‍
മദ്ധ്യസ്ഥ പ്രാര്‍ത്ഥന , ചെമ്പുറാസ, വി. മൂന്നുമേല്‍ കുര്‍ബ്ബാന
പൊതുസമ്മേളനം,നേര്‍ച്ചവിളമ്പ്

6 വെള്ളി :
രാവിലെ 8 മണി മുതല്‍ ചെമ്പെടുപ്പ് റാസ

വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരം
7 മണിക്ക് സുവിശേഷ പ്രസംഗം - ബ്ര. ജോര്‍ജുകുട്ടി , ചെട്ടി കുളങ്ങര

7 ശനി
രാവിലെ 7.30 : പ്രഭാത നമസ്‌കാരം
8.30:
വി. മൂന്നിന്‍‌മേല്‍ കുര്‍ബ്ബാന
[അഭി. കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ]
9.45 : ചെമ്പെടുപ്പ് റാസ
10.15 : പാഴ്‌സനേജ് കൂദാശ
10.30 : പൊതു സമ്മേളനം
(അഭിവന്ദ്യ തിരുമേനിയും രാഷ്ട്രീയ നേതാക്കളും പങ്കെടൂക്കുന്നു)
11.30 : നേര്‍ച്ചവിളമ്പ്
ഉച്ചയ്ക്ക് 12 .00 : കൊടിയിറക്ക്

Thursday, July 22, 2010

പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശനം

വാഴമുട്ടം മാര്‍‌ബര്‍സൌമാ ഓര്‍ത്തഡോകസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഈ ജൂലൈ മാസം പത്താം തിയതി (10-07-2010) ശനിയാഴ്ച പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. യുവജനപ്രസ്ഥാന പ്രസിഡണ്ട് റവ.ഫാ. സാം ജി കളീയ്ക്കല്‍ , വൈസ് പ്രസിഡണ്ട് ബന്‍സി ശാമുവേല്‍ എന്നിവര്‍ നെതൃത്വത്തില്‍ നടന്ന ഈ സന്ദര്‍ശനത്തില്‍ മുപ്പതോളം ആളുകള്‍ സംബന്ധിക്കുകയുണ്ടായി. ഗാന്ധിഭവനില്‍ താമസിക്കുന്നവര്‍ക്ക് മധുരപലഹാരം വിതരണം ചെയ്യുകയും വസ്ത്രങ്ങള്‍ നല്‍കുകയോടൊപ്പം യുവജനപ്രസ്ഥാനത്തിന്റെ സംഭാവന ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ , മാനേജര്‍ വിജയന്‍ അമ്പാടി എന്നിവര്‍ക്ക് പ്രസ്ഥാന പ്രസിഡണ്ട് കൈമാറി.

ഗാന്ധിഭവന്‍ പത്താനാപുരം
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് നിന്ന് 2.5 കിലോമീറ്റര്‍ മാരി കല്ലടയാറിന്റെ തീരത്താണ് ഗാന്ധിഭവന്‍ സ്ഥിതി ചെയ്യുന്നത്. കുഞ്ഞ്ങ്ങള്‍ മുതല്‍ നൂറുവയസ് പ്രായമുള്ള അമ്മവരെയുള്ള ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഗാന്ധിഭവനില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് സഹായമായി 40 സോഷ്യല്‍ വര്‍ക്കര്‍മാരും വോളണ്ടിയര്‍മാരും ഉണ്ട്. പുനലൂര്‍ സോമരാജന്റെ നേതൃത്വത്തില്‍ ആണ് ഗാന്ധിഭവന്‍ പ്രവര്‍ത്തിക്കുന്നത്. അഡ്വ.എന്‍ സോമരാജന്‍ ചെയര്‍മാനായും , പുനലൂര്‍ സോമരാജന്‍ സെക്രട്ടറിയായും , വിജയന്‍ അമ്പാടി മാനേജരുമായിട്ടുള്ള ട്രസ്റ്റ് ആണ് ഗാന്ധിഭവനിന്റെ നടത്തിപ്പ്.മുതിര്‍ന്ന പത്രപ്രവര്‍ത്ത്കനും രാഷ്ട്രീയ-സാംസ്കാരിക നേതാവുമായ മുന്‍ എം.എല്‍.എ തെങ്ങമം ബാലകൃഷ്ണന്‍ ഗാന്ധിഭവന്റെ അംബാസിഡറായി പ്രവര്‍ത്തിക്കുന്നു. ആലംബഹീനരുടെ അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവനില്‍ ഉപേക്ഷിക്കപെട്ടരും ആലംബഹീനരുമായിട്ടുള്ള ഏകദേശം നാനൂറോളം ആളുകള്‍ ഇവിടെയുണ്ട്.

യുവജനപ്രസ്ഥാന സന്ദര്‍ശനം
യുവജനപ്രസ്ഥാന വൈസ് പ്രസിഡണ്ടായ ബന്‍സി ശാമുവേല്‍ ഗാന്ധിഭവന്‍ സന്ദര്‍ശനം എന്ന നിര്‍ദ്ദേശം പ്രസ്ഥാനത്തില്‍ അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ആവിശ്യമായ ക്രമീകരണങ്ങള്‍ നടത്താല്‍ അദ്ദേഹത്തെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഗാന്ധിഭവന്‍ അധികാരികളുമായി ബന്ധപ്പെടുകയും ജൂലൈ മാസം പത്താം തീയതി സന്ദര്‍ശനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇങ്ങനെയൊരു സന്ദര്‍ശന നിര്‍ദ്ദേശം ഇടവകാഗംങ്ങളോട് പറഞ്ഞപ്പോള്‍ പ്രതീക്ഷയില്‍ കവിഞ്ഞ സഹായങ്ങളാണ് അംഗങ്ങളില്‍ നിന്ന് ഉണ്ടായത്. ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കിയവരോടും സന്ദര്‍ശനത്തില്‍ പങ്കെടുത്ത എല്ലാവരോടും ഉള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു.

ഗാന്ധിഭവനില്‍ എത്തിയ യുവജനപ്രസ്ഥാനസന്ദര്‍ശനാഗംങ്ങളെ ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ വിശദീകരിക്കുകയും സന്ദര്‍ശകര്‍ ഗാന്ധിഭവന്‍ അന്തേവാസികളെ സന്ദര്‍ശിക്കുകയും അവര്‍ തങ്ങളുടെ ഇപ്പോഴുള്ള സന്തോഷങ്ങളും പഴയകാല വേദനകളും പങ്കിടുകയും ചെയ്തു. വീടുകളില്‍ നിന്നും പുറംതള്ളപെട്ടവരും സമൂഹം മുഖംതിരിച്ച് നിന്നവരുമായ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ശാന്തതയും സന്തോഷവും ഒരിക്കലും കുറയില്ലന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കുന്ന വേദനകള്‍ അവര്‍ അനുഭവിച്ച വേദനകള്‍ക്കുമുമ്പില്‍ ഒരു വേദനയല്ലന്ന് തോന്നിപ്പോകും. മക്കള്‍ ഉപേക്ഷിച്ചവര്‍, മാതാപിതാക്കള്‍ ഉപേക്ഷിച്ചവര്‍, രോഗം മൂലം കഷ്ടത അനുഭവിക്കുന്നവര്‍, മാനസിക രോഗം ബാധിച്ചവര്‍, കിടക്കയില്‍ നിന്ന് അനങ്ങാന്‍ പരസഹായം ആവിശ്യമുള്ളവര്‍, ദാരിദ്ര്യം മൂലം കഷ്ടത അനുഭവിച്ചവര്‍.... ഇവരെല്ലാം ഞങ്ങളോട് സംസാരിച്ചു.

സന്ദര്‍ശനത്തിനു ശേഷം ജീവകാരുണ്യസംഗമം നടന്നു. ഇടവക ട്രസ്റ്റി എന്‍.ഡി ജോയി അദ്ധ്യക്ഷനായ യോഗത്തില്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ സ്വാഗതം പറയുകയും റവ,ഫാ. സാം ജി കളീയക്കല്‍ ജീവകാരുണ്യസംഗമം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു. പി.ഡി രാജു അഭയ, അജി ഡേവിഡ് ജോണ്‍, മറിയാമ്മ ഡാനിയേല്‍ , സിറില്‍ കെ. ജോണ്‍ എന്നിവര്‍ യോഗത്തില്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ഗാന്ധിഭവന്‍ അന്തേവാസിയായ ബെന്നി ആലപ്പിയുടെ പ്രാര്‍ത്ഥനഗാനത്തോടെയാണ് ജീവകാരുണ്യസംഗമം ആരംഭിച്ചത്. യോഗത്തില്‍ ബെന്നി ആലപ്പി, ഫാ. സാം ജി കളീയക്കല്‍, റിന്‍സി റെജി, ബെന്‍സി ശാമുവേല്‍, സിബിന്‍ റോയി,ഗാന്ധിഭവനിലെ കുട്ടികള്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

ഗാന്ധിഭവനിലെ ഏറ്റവും പ്രായം കൂടിയ അമ്മ, നൂറ് വയസ് പ്രായമുള്ള അമ്മയെ ഫാ. സാം ജി കളീയക്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മുത്തുലക്ഷ്മി എന്ന പെണ്‍കുട്ടിക്ക് വസ്ത്രം നല്‍കികൊണ്ട് മറിയാമ്മ ഡാനിയേല്‍ വസ്ത്രവിതരണം നിര്‍വഹിച്ചു. പി.ഡി.രാജു മധുരപലഹാരം വിതരണം ചെയ്തു. യുവജനപ്രസ്ഥാനം സമാഹരിച്ച സംഭാവന പ്രസ്ഥാനപ്രസിഡണ്ട് ഫാ. സാം ജി. കളീക്കല്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ , മാനേജര്‍ വിജയന്‍ അമ്പാടി എന്നിവര്‍ക്ക് കൈമാറി. ഓമന തോമസ് ഗാന്ധിഭവന്‍ സൂപ്രണ്ട് സൂസന്‍ എന്നിവര്‍ സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. ബെന്നി ആലപ്പി സ്തോത്രസമര്‍പ്പണ ഗാനാലാപനം നടത്തി. ഫാ. സാം ജി. കളീക്കലിന്റെ സമാപന പ്രാര്‍ത്ഥനയോടെ ജീവകാരുണ്യസംഗമം അവസാനിച്ചു.

സന്ദര്‍ശകര്‍ക്കായി ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഗാന്ധിഭവനിലെ താമസക്കാരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചതിനു ശേഷമാണ് ഞങ്ങള്‍ മടങ്ങിയത്.


Thursday, September 24, 2009

Life of Mar Bursouma


Mar Bursouma was born as the son of Hanoch and Sakiya in a beautiful village called Outon which is in Shmisath. Sudden death of his father and the second marriage of his mother made him abandoned, though he stayed with them.

Mar Bursouma’s only desire was to become a mock (Saniasi), As per his desire he met St.Abraham in a forest. From where he was taken to a Dayara, where Bursouma got the training and the life with the resides over there made him to be firm in faith. .

After the death of Abraham Bursouma put a hard cloth and often went on pilgrimages to different place in Palastine. Meanwhile the believers made a Dhayara for him and he by the compulsion of the fellow believers started staying there.

During a summer night as he went for a walk, he had a vision from God, and then on he took the standing posture. Then on he never sat and accepted the humbling submission before God.

In course of time there were several clashes in the church (Dhayara) regarding the disciplines. Fed up of all the conspiracies Bursouma traveled to several places strengthening the believers in their faith and admonished them to renew in their commitment. Life of Bursouma reflects the path of a righteous suffers, his name is paraphrased as the ‘head of the sadness people’ (‘Dukkithanmaril thalavanya Marbursouma’) .The meaning of word Bursouma is ‘Noyambintae Puthran’. He Underwent through agonies and persecution, but the God of Justice raised a banner for him and made the people who persecuted him to be trembled.

Time span he held on this earth was spent in tearful prayers. Dress which he had was Sack and an Iron coat. Natural changes never affected his life style. He had fruits and nuts which made him to be contended in his earthly life..

During his earthly ministry he healed the sick, prayed for the weak and the oppressed, the doors of heaven to be open for rain, and then made the dry Oasis to be overflowed. The signs and the miracles which he did still remains as a real lectionary till today..

Bursoumas years of signs and miracles still penetrate the hearts of people to seek the path of righteousness. In the end days of Angel of the Lord Said” you have to be with th e lord with in 4 days”. As he finished has life journey on AD457 February 3rd he made the mark of a true god’s servant, in his deeds rather than his words..